സൈബര്‍ കുറ്റകൃത്യം: വളണ്ടിയര്‍മാരെ നിയോഗിക്കാൻ കേന്ദ്രം; പുതിയ നീക്കം

സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വളണ്ടിയര്‍മാരെ നിയോഗിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍, ലൈംഗികപീഡന ദൃശ്യങ്ങള്‍, ഭീകരവാദ–ദേശ വിരുദ്ധ പോസ്റ്റുകള്‍ തുടങ്ങിയവ കണ്ടെത്തി അറിയിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്‍ററാണ് വളണ്ടിയര്‍മാരെ നിയോഗിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മു–കശ്മീര്‍, ത്രിപുര സംസ്ഥാനങ്ങളില്‍ പദ്ധതി ആദ്യം നടപ്പാക്കും. വളണ്ടിയറാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. കൃത്യമായ നിയമചട്ടക്കൂട്ട് ഇല്ലാതെ വളണ്ടിയര്‍മാരെ നിയോഗിക്കുന്നത് ദുരുപയോഗത്തിന് കാരണമാകുമന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ദേശവിരുദ്ധ ഉള്ളടക്കങ്ങളുടെ നിര്‍വചനമെന്താണ് എന്നും വിദഗ്ദര്‍ ചോദിക്കുന്നു.