മദ്യപിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധന; കൂട്ട അവധിയെടുത്ത് ജീവനക്കാര്‍

ksrtc
SHARE

മദ്യപിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിനിടെ കൂട്ട അവധിയെടുത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിലാണ് പന്ത്രണ്ടു ജീവനക്കാര്‍ അവധിയെടുത്ത് മുങ്ങിയത്. വിജിലന്‍സ് സ്ക്വാ‍ഡിന്‍റെ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്നു ജീവനക്കാര്‍ പിടിയിലായി. ബസ് മുടങ്ങിയതോടെ യാത്രക്കാരും പെരുവഴിയിലായി.

കെഎസ്ആര്‍ടിസി പത്തനംതിട്ട വിജിലന്‍സ് സ്ക്വാഡ‍ിന്റെ നേതൃത്വത്തിലാണ് പത്തനാപുരം ഡിപ്പോയില്‍ രാവിലെ ജീവനക്കാരെ പരിശോധിച്ചത്. മദ്യപിച്ച് ജോലിക്കെത്തിയ മൂന്നു ജീവനക്കാരെ പിടികൂടി. ഇതറിഞ്ഞാണ് ഡിപ്പോയിലുണ്ടായിരുന്ന പന്ത്രണ്ടു ജീവനക്കാര്‍ അവധിയെടുത്ത് മുങ്ങിയത്. ജീവനക്കാരുടെ കുറവ് പതിനഞ്ചു ബസ് സര്‍വീസുകളെയാണ് ബാധിച്ചത്. ഗ്രാമപ്രദേശങ്ങളിലേക്കുളള യാത്രാബസുകള്‍ നിലച്ചു. ഏനാത്ത്, പുന്നല പ്രദേശങ്ങളിലുളളവര്‍ കൊടുംചൂടില്‍ ബസ് കാത്തു നിന്ന് വലഞ്ഞു. 

    

അവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കഴിഞ്ഞ ഒന്നു മുതലാണ് സംസ്ഥാനമൊട്ടാകെ മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്താന്‍ കെഎസ് ആര്‍ടിസി പരിശോധന ശക്തമാക്കിയത്. ഇതിനോടകം 150 ലധികം ജീവനക്കാരാണ് പിടിയിലായത്. സ്ഥിരം ജീവനക്കാരായ 97 പേരെ സസ്പെന്‍‍‍ഡ് ചെയ്തിരുന്നു.

MORE IN KERALA
SHOW MORE