സൈബര്‍ സുരക്ഷയെക്കുറിച്ച് വെബിനാറുമായി അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂൾ

സൈബര്‍ സുരക്ഷയെക്കുറിച്ച് വെബിനാറുമായി കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍. സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച വെബിനാറില്‍ തിരുവനന്തപുരം റേഞ്ച് ‍ഡി.ഐ.ജി കെ.സഞ്ജയ് കുമാര്‍ സൈബര്‍ സുരക്ഷയെക്കുറിച്ച് പ്രഭാഷണം നടത്തി. സൈബറിടത്തെ ഭീഷണികളെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടാകണമെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.