മലപ്പുറത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു

crime-scene-1-2
SHARE

മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ  ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. 

ലഹരി വിതരണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് നിസാമുദ്ദീന്‍ ആക്രമണം ആരംഭിച്ചത്. മുളകുപൊടി എറിഞ്ഞ ശേഷം മണി എന്ന യുവാവിനെ തൊട്ടടുത്ത ചായക്കടയിലേക്ക് ഓടിച്ചു കയറ്റി കുത്തി വീഴ്ത്തി. തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരേയും കത്തി വീശി. മറ്റു നാട്ടുകാര്‍ക്കും പരുക്കുണ്ട്. പ്രതിരോധിക്കുന്നതിനിടെയാണ് നിസാമുദ്ദീന് പരുക്കേറ്റത്.  ഗുരുതരാവസ്ഥയിലായ നിസാമുദ്ദീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഒട്ടേറെ ലഹരി, ഗുണ്ടാ കേസുകളില്‍ പ്രതിയായ നിസാമുദ്ദീനെതിരെ പൊലീസ് കാപ്പാ ചുമത്താന്‍ ശ്രമിച്ചിരുന്നു. 

MORE IN KERALA
SHOW MORE