നീലേശ്വരത്ത് ‘ബയോ ഫ്ലോക്ക് ’; മല്‍സ്യക്കൃഷിയിൽ പുത്തൻ പരീക്ഷണം

മല്‍സ്യക്കൃഷിക്ക് പുത്തന്‍ പരീക്ഷണ മാര്‍ഗങ്ങളുമായി കാസര്‍കോട് നീലേശ്വരം നഗരസഭ. കുറഞ്ഞ സ്ഥലത്ത് മല്‍സ്യക്കൃഷി നടത്തുന്ന ബയോ ഫ്ലോക്ക് പദ്ധതി ആവിഷ്കരിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്നവരേറെയും യുവാക്കളാണ് 

വീട്ടുവളപ്പില്‍ തന്നെ വലിയ സാമ്പത്തിക ചെലവില്ലാതെ മീന്‍വളര്‍ത്താം, വലുതാകുമ്പോള്‍ പിടിച്ചു വില്‍ക്കാം. നീലേശ്വരം നഗരസഭ  മല്‍സ്യഫെഡുമായി ചേര്‍ന്നാണ് മല്‍സ്യംവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. ഭൂനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ ഇരുമ്പ് ഫ്രെയിമൊരുക്കി നൈലോണ്‍ ഷീറ്റ് വിരിച്ചാണ്  ടാങ്ക് 

നിര്‍മിക്കുന്നത്. വെള്ളം നിറച്ചതിന് ശേഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. ഗിഫ്റ്റ് സിലോപ്പിയയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. നഗരസഭ പരിധിയില്‍ ആറ് യൂണിറ്റുകള്‍  സ്ഥാപിച്ചുകഴിഞ്ഞു. പദ്ധതിയില്‍ പങ്കാളികള്‍ ആകുന്നവരിലേറെയും യുവാക്കളുളാണ് ഫിഷറീസ് വകുപ്പ് മല്‍സ്യകുഞ്ഞുങ്ങളെ നല്‍കും. ഒന്നരലക്ഷത്തില്‍ താഴെമാത്രമാണ് ആകെ ചെലവ്. ഇതില്‍ 55,000 രൂപയോളം ഫിഷറീസ് വകുപ്പും 

നഗരസഭയും സബ്സിഡി നല്‍കും. ഒരു യൂണിറ്റില്‍ മൂന്നു ലക്ഷം രൂപയുടെ മല്‍സ്യത്തെ വിളവെടുക്കാം എന്നാണ് വിലയിരുത്തല്‍