ഇസ്രായേൽ ടെക്നോളജിയിൽ ഹൈടെക് ഫിഷ് ഫാം; പ്രത്യേകതകളേറെ

ഇസ്രായേൽ ടെക്നോളജിയിൽ ഒരു ഹൈടെക് ഫിഷ് ഫാം. പാലാ പൈകയിലുള്ള നരിതൂക്കിൽ ഫിഷ് ഫാമിലെ പടുതാ കുളങ്ങളിൽ  അതിസാന്ദ്രത രീതിയിൽ വളരുന്നത് ഒരു ലക്ഷത്തോളം മത്സ്യങ്ങളാണ്. മൂന്ന് വലിയ കുളങ്ങൾ ആണ് ഇവിടെയുള്ളത്. ഇതിൽ  രണ്ടെണ്ണം  കൃത്രിമ പടുതാ കുളങ്ങളാണ്. പ്രധാന കുളം ഒന്നേമുക്കാൽ ഏക്കറിൽ ആണുള്ളത്. ഗിഫ്റ്റ് തിലാപ്പിയ, റെഡ് തിലാപ്പിയ, ചിത്രലാട, വരാൽ എന്നിങ്ങനെ നാല് ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങൾ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. 365 ദിവസവും മത്സ്യത്തിന്റെ വിൽപ്പനയുണ്ട്. ഹോം ഡെലിവറി അടക്കമുള്ള വിപണന മാർഗങ്ങളിലൂടെ മൽസ്യം വെട്ടി, കഴുകി വൃത്തിയാക്കിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഫിഷ് ഫാം തുടങ്ങിയ കാലം  മുതൽ മത്സ്യത്തിന് സ്ഥിര വിലയാണ് ലഭിക്കുന്നതും. വിഡിയോ കാണാം:.