ദൂരപരിധി ലംഘിച്ച് റിംഗ് വലകളുപയോഗിച്ചു;മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് കരയ്ക്കെത്തിച്ചു

തിരുവനന്തപുരം തുമ്പയില്‍ ദൂരപരിധി ലംഘിച്ച് റിംഗ് വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തിയ സംഘത്തെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞുവച്ചു. കരയിലെത്തിച്ച് കോസ്റ്റല്‍ പൊലീസിനു കൈമാറി. തുമ്പ തീരത്ത് ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകളും അഞ്ച് കാരിയർ വള്ളങ്ങളുമാണ് തടഞ്ഞത്. 

താഴംപള്ളി, വർക്കല എന്നിവിടങ്ങളിൽ നിന്ന് തുമ്പ തീരത്ത് മത്സ്യബന്ധനത്തിന് വന്നവരെയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് കരയ്ക്കെത്തിച്ചത്. റിംഗ് വലകൾ 13 നോട്ടിക്കൽ മൈലിനപ്പുറമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന രീതിയിൽ സ്ഥിരമായി വലിയ വള്ളങ്ങളും നിരോധിത വലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് സംഘം ചേര്‍ന്ന് തടഞ്ഞത്. തടഞ്ഞ് വച്ച വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും തുമ്പ പോലീസ് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിന് കൈമാറി.

Fishing with ring nets in violation of distance limi