മൂന്നാറിൽ ഭീതി വിതച്ച് കടുവാക്കൂട്ടം; നടുക്കം മാറാതെ തൊഴിലാളികള്‍

munnar-tiger
SHARE

മൂന്നാറിൽ ഭീതി വിതച്ചു കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിലാണ് മൂന്ന് കടുവകൾ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മേഖലയിൽ കടുവകൾ പശുവിനെ ആക്രമിച്ചു കൊന്നിരുന്നു 

കന്നിമല ലോവർ ഡിവിഷനിൽ പണിക്കെത്തിയ തൊഴിലാളികൾ കഴിഞ്ഞ ദിവസം പകർത്തിയ ദൃശ്യങ്ങളാണിത്. എസ്റ്റേറ്റിനുള്ളിൽ മൂന്ന് കടുവകളെ കണ്ടതിന്റെ നടുക്കം തൊഴിലാളികൾക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. കടുവകൾ സ്ഥിരമായി ജനവാസമേഖലയിൽ എത്തുന്നുണ്ടെന്നാണ് പ്രാദേശ വാസികൾ പറയുന്നത് 

കന്നിമലയിൽ ഇന്നലെ വനംവകുപ്പ് ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും കടുവകളെ കണ്ടെത്താനായില്ല. അമ്മയും കുഞ്ഞുമടങ്ങുന്ന കടുവാക്കൂട്ടമാണെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷത്തിനിടെ കന്നിമല, തലയാർ, നയമാക്കാട് എന്നിവിടങ്ങളിലായി നൂറിലധികം വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. കടുവകളെ ഉടൻ തന്നെ പിടികൂടാണമെന്നാണ് പ്രാദേശവാസികളുടെ ആവശ്യം

Tigers at munnar plantation

MORE IN KERALA
SHOW MORE