മണ്ഡലത്തിലെ അവസാന വോട്ട്; കോഴിക്കോടിന് വിട നല്‍കി ബിനോയ് വിശ്വം

Binoy-Viswam
SHARE

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഇത്തവണത്തെ വോട്ടെടുപ്പ് മുപ്പതുവര്‍ഷം നീണ്ട കോഴിക്കോടന്‍ ബന്ധത്തിന്‍റെ വിടപറയല്‍ കൂടിയാണ്. തൊണ്ടയാടെ വീട് വിറ്റതോടെ  തിരുവനന്തപുരത്തുള്ള മകള്‍ രശ്മിക്കൊപ്പമാണ് ബിനോയ് വിശ്വത്തിന്‍റേയും ഭാര്യയുടേയും ഇപ്പോഴത്തെ താമസം. ഒരു മണിക്കൂറോളം കാത്ത് നിന്നാണ് തൊണ്ടയാട് ചിന്മയ സ്കൂളില്‍ ബിനോയ് വിശ്വസം കോഴിക്കോട് മണ്ഡലത്തിലെ അവസാനവോട്ട് രേഖപ്പെടുത്തിയത്. ഇതിനിടെ പരിചയമുള്ള ഒരുപാട് മുഖങ്ങള്‍.

വൈക്കം സ്വദേശിയായ ബിനോയ് വിശ്വം ജനയുഗത്തിന്റ പതധിപരായതോടെയാണ് കോഴിക്കോടെത്തിയത്. പെരിന്തല്‍മണ്ണ സ്വദേശിയായ ഷൈലയെ വിവാഹം ചെയ്തതോടെ താമസം കോഴിക്കോടാക്കി. ഇതിനിടയില്‍ പലതവണ ജനപ്രതിനിധിയായെങ്കിലും വോട്ട് കോഴിക്കോട് നിന്ന് മാറ്റിയിരുന്നില്ല. ഏതാനുംമാസം മുമ്പ് കോഴിക്കോടെ വീട് വീറ്റു. ഇതോടെ വോട്ടും തിരുവനന്തപുരത്തേക്ക് മാറ്റാനാണ് തീരുമാനം. ജീവിതത്തിലെ പറിച്ചുനടലുകള്‍ക്കിടയില്‍ സ്ഥിരം വീട് എന്ന ആശയം സാങ്കല്‍പികം മാത്രമാണെന്ന് ഭാര്യ ഷൈല. കോഴിക്കോട്ടെ വീട് വില്‍ക്കുന്നത് അറിഞ്ഞപ്പോള്‍ ഏറ്റവും സങ്കടപ്പെട്ടത് ഇളയമകള്‍ സൂര്യയാണെന്നും ഇരുവരും പറയുന്നു. താമസം മാറ്റിയെങ്കിലും കോഴിക്കോടുമായുളള രാഷ്ട്രീയബന്ധം അവസാനിക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറയുന്നു.

Binoy Viswam ended his relationship with Kozhikode

MORE IN KERALA
SHOW MORE