ലണ്ടനിലെ മലയാളികൾക്ക് എയർ ഇന്ത്യയുടെ ഓണസമ്മാനം; കൊച്ചിയിലേക്ക് സർവീസ്

സെപ്റ്റംബർ 4 മുതൽ 26 വരെ എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസ് നടത്തും. നോൺ സ്റ്റോപ്പ് സർവീസുകളാണ് വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുന്നത്. എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 

ലണ്ടനിലെ മലയാളികൾക്കുള്ള ഓണ സമ്മാനമാണ് എയർ ഇന്ത്യയുടെ നാല് സർവീസുകൾ. സെപ്റ്റംബറിലെ എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കും പിറ്റേന്ന് ഹീത്രുവിൽ നിന്ന് കൊച്ചിയിലേക്കുമാണ്  വിമാന സർവീസ്. വിദേശകാര്യ പാര്ലമെന്ററി സമിതിയിൽ അൽഫോൻസ് കണ്ണന്താനം എംപി ചെലുത്തിയ സമ്മർദ്ദം മൂലമാണ് സർവീസുകൾക്കുള്ള പച്ചക്കൊടി 

പ്രത്യേക സർസുകളിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്ന മലയാളികൾക്ക് എയർ ഇന്ത്യ സർവീസുകൾ വലിയ ആശ്വാസമാകും.