കാട്ടാനകളും മെരുങ്ങും ഈ ഊരിൽ; പതിവു സന്ദർശനമെന്ന് ആദിവാസികൾ

കാട്ടാനകള്‍ ചിലപ്പോള്‍ ശല്യക്കാരാണെങ്കിലും ആനകളോട് അടുപ്പമുളളവരാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. കഴിഞ്ഞ ദിവസം ചരിഞ്ഞകുട്ടിക്കൊമ്പനും ഉൗരുകളിലെത്തിയിരുന്നു. െവളളംതേടിയെത്തുമെങ്കിലും ആരെയും ഉപദ്രവിക്കാറില്ലെന്ന് ആദിവാസികള്‍ പറയുന്നു.

കിഴക്കന്‍അട്ടപ്പാടിയിലെ മലമുകളിലാണ് വീണ്ടിക്കുണ്ട് ആദിവാസി ഉൗര്. അത്യാവശ്യ അടച്ചുറപ്പുളള 22 വീടുകള്‍. വീടുകളോട് ചേര്‍ന്ന് കാലിത്തൊഴുത്തുകളും ചെറിയകൃഷിയിടങ്ങളും. ഇവിടെ നിന്ന് മുന്നൂറു മീറ്റര്‍ അകലെയാണ് കഴിഞ്ഞദിവസം അഞ്ചുവയസുളള കുട്ടിക്കൊമ്പന്‍ ചരിഞ്ഞത്. കാട്ടാനകളുടെ സഞ്ചാരം 

പതിവായുളള സ്ഥലമാണെങ്കിലും ആനകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലായിരുന്നു . അധികം മഴയില്ലാത്തയിടമായതിനാല്‍ വേനല്‍ക്കാലത്ത് വെളളം കുടിക്കാനായി ആനകള്‍ ഉൗരിന് സമീപമുളള അരുവികളിലേക്ക് എത്താറുണ്ട്. വന്യമൃഗങ്ങളെ മറ്റ് രീതിയില്‍ അപായപ്പെടുത്താനൊന്നും ആരും പോകാറില്ല. 

          വനാതിര്‍ത്തിയോട് ചേര്‍ന്ന് നെല്ലിത്തോട്ടവും കൂടുതലായുളള പ്രദേശമാണിത്. സംരക്ഷണവേലികെട്ടി, വൈദ്യുതവേലിയൊക്കെ ഒരുക്കിയാണ് കൃഷിയിടങ്ങളിലെ പ്രതിരോധം. കുട്ടിക്കൊമ്പന്‍ ചരിഞ്ഞതില്‍ വനംവകുപ്പിന്റെ അന്വേഷണം തുടരുകയാണ്. രാസപരിശോധനാഫലം ഉള്‍പ്പെടെ ലഭിക്കേണ്ടതുണ്ട്.