മഴ കുറവ്, റെക്കോര്‍ഡ് ചൂട്, സ‍ഞ്ചാരികളുടെ ഒഴുക്ക്; ഊട്ടിയില്‍ ജലക്ഷാമം അതിരൂക്ഷം

ooty
SHARE

ടൂറിസം സീസണില്‍ ജലക്ഷാമം കടുത്തതോടെ പ്രതിസന്ധിയിലാണ് ഊട്ടിയിലെ വ്യാപാരികള്‍. വേനല്‍മഴയിലെ കുറവും റെക്കോര്‍ഡ് ചൂടും ശുദ്ധജല ലഭ്യതയെ കാര്യമായി ബാധിച്ചു. സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകരം സംവിധാനം ഒരുക്കാനുള്ള ഓട്ടത്തിലാണ് വ്യാപാരികള്‍. 

പുഷ്പമേളയ്ക്ക് ഒരുങ്ങുന്ന ഊട്ടിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സീസണ്‍ സജീവമാകുമ്പോള്‍ അനുഭപ്പെടുന്ന കുടിവെള്ളക്ഷാമം ദുരിതത്തിലാക്കിയിരിക്കുന്നത് ഊട്ടിയിലെ വ്യാപാരികളെയാണ്. വേനല്‍മഴ കിട്ടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

കടുത്ത ചൂടും കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് താപനിലയാണ് ഇത്തവണ രേഖപ്പെടുത്തിയതെങ്കിലും കേരളത്തിലെ കൊടും ചൂടില്‍ നിന്ന് എത്തുന്ന സഞ്ചാരികള്‍ക്ക് ഊട്ടി, ഒരാശ്വാസമാണ്. സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തിനായി സ്വകാര്യ ടാങ്കറുകളെ ആശ്രയിക്കുകയാണ് ഹോട്ടല്‍, റസ്റ്റോറന്‍റ് മേഖലയിലെ വ്യാപാരികള്‍.

Ooty water scarcity

MORE IN KERALA
SHOW MORE