28 വര്‍ഷം രാജ്യത്തിന് കാവല്‍ നിന്നു; തിരിച്ചുവരവ് ആഘോഷമാക്കി നാട്

soldier
SHARE

രണ്ടര പതിറ്റാണ്ടിലധികം നീണ്ട രാജ്യസേവനത്തിന് ശേഷം തിരിച്ചെത്തിയ ജവാന് ഒരുനാട് ഒന്നടങ്കമാണ് സ്വീകരണമേകിയത്. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സുബേധാര്‍ ബൈജാനന്ദനെയാണ് ജന്മനാട് ആദരിച്ചത്.

രാജ്യത്തിന് കാവല്‍ നിന്ന നീണ്ട 28 വര്‍ഷങ്ങള്‍. സുബേധാര്‍ ബൈജാനന്ദനിത് ആത്മാഭിമാനത്തിന്‍റെ നിമിഷം. രാജ്യസേവനത്തിന് ശേഷം തിരികെ നാട്ടിലെത്തിയ ബൈജാനന്ദന് നാടൊരുക്കിയ സമ്മാനമായിരുന്നു ഈ സ്വീകരണം. 

നാട്ടുകാരുടെ സ്നേഹത്തിനുമുന്നില്‍ കണ്ണുനിറഞ്ഞെന്ന് ബൈജാനന്ദന്‍.  കാര്‍ഗില്‍ യുദ്ധം, യുണൈറ്റഡ് നേഷന്‍ മിഷന്‍ തുടങ്ങി രാജ്യത്തിന് അഭിമാനമായ നിരവധി മിഷനുകളിലും പങ്കാളിയായിട്ടുണ്ട്. 

Kozhikode jawan story

kozhikode-jawan-story

MORE IN KERALA
SHOW MORE