നിര്‍ധനര്‍ക്ക് വിവാഹവസ്ത്രം സൗജന്യമായി തിരഞ്ഞെടുക്കാം; കാരുണ്യത്തിന്‍റെ മാതൃക

dress
SHARE

നിര്‍ധന കുടുംബങ്ങളിലെ മണവാട്ടിമാര്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ വിവാഹ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാന്‍ സൗഹൃദ കൂട്ടായ്മ. പാലക്കാട് കുണ്ട്്്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മയാണ് ഡ്രസ് ബാങ്കെന്ന ആശയവുമായി ഉദ്യമത്തിന് പിന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധി അറിയിച്ച നിരവധി കുടുംബങ്ങള്‍ക്ക് ഇതിനകം സഹായം ലഭിച്ചതായി ഭാരവാഹികള്‍.   

വ്യത്യസ്ത വലുപ്പത്തിലും രൂപത്തിലുമുള്ള ഇരുന്നൂറ്റി അന്‍പതിലേറെ വിവാഹ വസ്ത്രങ്ങളാണ് ഇവിടെയുള്ളത്. ഇതിനകം ഇരുപത്തി എട്ട് യുവതികള്‍ക്കാണ് വിവാഹ ദിനത്തില്‍ ഡ്രസ് ബാങ്ക് ആശ്വാസമായത്. വിവാഹ നാളിലെ ഒറ്റദിവസത്തെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പതിനായിരങ്ങള്‍ വിലമതിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ഡ്രൈ ക്ലീന്‍ ചെയ്ത് സൂക്ഷിച്ചാണ് ആവശ്യക്കാരെത്തുമ്പോള്‍ സൗജന്യമായി കൈമാറുന്നത്.  കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്തിന് ലഭിച്ച ഫോണ്‍വിളിയാണ് ഡ്രസ് ബാങ്ക് എന്ന ആശയത്തിലേക്ക് വഴിതുറന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട അമ്മ സ്വന്തം മകളുടെ വിവാഹ വസ്ത്രം വാങ്ങുന്നതിനുള്ള പരിമിതി അറിയിക്കുകയായിരുന്നു. കൂട്ടായ്മ ഭാരവാഹികള്‍ പതിമൂവായിരം രൂപ സ്വരൂപിച്ച് പെണ്‍കുട്ടിക്ക് വിവാഹവസ്ത്രങ്ങള്‍ വാങ്ങി നല്‍കി.  

പദ്ധതിക്ക് നാടിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട്. വിവിധ ജില്ലകളില്‍ നിന്നും കൊറിയര്‍ വഴി എത്തുന്നവയ്ക്ക് പുറമെ മണ്ണാര്‍ക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വനിതകളും ഈ ഉദ്യമത്തിലേക്ക് വസ്ത്രങ്ങള്‍ നല്‍കുന്നുണ്ട്.  അന്നവും വസ്ത്രവും പരമപ്രധാനമെന്ന് കരുതുന്ന ഓരോരുത്തര്‍ക്കും ഈ നന്മയുടെ ഭാഗമാവാം. സമൂഹത്തില്‍ തളര്‍ന്ന് പോവുന്നവരെ ചേര്‍ത്ത് പിടിക്കാം.

Friendly community donates wedding dresses to women

MORE IN KERALA
SHOW MORE