അതിജീവനത്തിന്റെ പുതുവഴി; സാനിറ്റൈസർ യന്ത്രവുമായി യുവാവ്

ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയപ്പോള്‍ അതിജീവനത്തിന് പുതുവഴി തേടുകയാണ് കോഴിക്കോട് കുറ്റ്യാടിയിലെ സ്വകാര്യ ബസ് ജീവനക്കാരനായ യുവാവ്. ബ്രേക്ക് ദ് ചെയ്ന്‍ ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി സാനിറ്റൈസര്‍ യന്ത്രം കണ്ടുപിടിച്ചാണ് മുപ്പതുകാരനായ രബിജേഷ് പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയത്. 

തിരക്കിലാണ് രബിജേഷ്. ഓര്‍ഡര്‍ കിട്ടിയതനുസരിച്ച് മൂന്ന് സാനിറ്റൈസര്‍ യന്ത്രം കൂടി ഇനിയും ഉണ്ടാക്കണം. എത്രയും പെട്ടെന്ന് തന്നെ. പണി പൂര്‍ത്തിയായ ഒരു യന്ത്രിമിതാ. പ്രവര്‍ത്തനമിങ്ങനെയാണ്. യന്ത്രത്തിന്‍റ മുകളില്‍ ഇത് പോലെ സാനിറ്റൈസര്‍ ഘടിപ്പിക്കണം. ശേഷം താഴെയുള്ള പെ‍ഡലില്‍ 

കാലമര്‍ത്തിയാര്‍ നീട്ടിയ കൈകളിലേയ്ക്ക് സാനിറ്റൈസര്‍ എത്തും. അതായത് കൈകൊണ്ട് പിടിക്കാതെ സാമൂഹിക അകലം പാലിച്ച് സാനിറ്റൈസര്‍ ഉപയോഗിക്കാം. വരുമാനം പൂര്‍ണമായും നിലച്ചതോടെയാണ് സ്വകാര്യ ബസ് ജീവനക്കാരനായ രബിജേഷ് പുതുവഴി ആലോചിച്ചത്. 

വര്‍ക്്ഷോപ്പ് ജോലിക്കാരനായ പിതാവില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളനുസരിച്ചാണ് പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്. ഇനി യന്ത്രങ്ങള്‍ക്ക് വിപണി കണ്ടുപിടിക്കണം.