സ്മാർട്ട് ടിവി ചലഞ്ചിന് മികച്ച പ്രതികരണം; ഒരു ദിവസം 30 ടിവി ലഭിച്ചെന്ന് ഡീൻ

ഇടുക്കിയിലെ   ആദിവാസി മേഖലകളില്‍ കുട്ടികള്‍ക്ക് ഒാണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ഡീന്‍ കുര്യാക്കോസ് എം.പി . ആദിവാസി ഊരുകളില്‍  ടിവി ലഭ്യമാക്കാന്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇടുക്കിയിലെ പ്രധാന ആദിവാസി മേഖലകളായ ഇടമലക്കുടി, മറയൂര്‍, അടിമാലി  എന്നിവടങ്ങളില്‍  നിരവധി വിദ്യാര്‍ഥികളാണ് ഒാണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാതെ വലയുന്നത്. ഇതിന് പരിഹാരമായി  ഊരുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ടിവി വിതരണം ചെയ്യുന്നതാണ് എം പിയുടെ സ്മാര്‍ട് ടിവി ചലഞ്ച്. 30 ടിവികള്‍ ഒരു ദിവസം കൊണ്ട് സംഭാവനയായി ലഭിച്ചു.

 സ്കൂളുകളില്‍ നടത്തിയ സര്‍വേ അനുസരിച്ച് നൂറോളം ടിവികളാണ് ജില്ലയിലാകെ ആവശ്യം. ധാരാളം വ്യക്തികളും സംഘടനകളും  ചലഞ്ചിന്റെ  ഭാഗമാകുമെന്ന് അറിയിച്ചു.   മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രതിസന്ധിയും ഹൈറേഞ്ചിലെ ഒാണ്‍ലൈന്‍ പഠനത്തിന് വെല്ലുവിളിയാണ്, ഇത് പരിഹരിക്കാനും നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.പി പറഞ്ഞു.