ചൂട് കനത്തു, കിട്ടാക്കനിയായി മത്സ്യം; തീരം വറുതിയില്‍; ദുരിതക്കാഴ്ച

ചൂടിനൊപ്പം മത്സ്യസമ്പത്തുകൂടി കുറഞ്ഞതോടെ വറുതിയിലായി തീരം. മീന്‍ ലഭിക്കാത്തതിനാല്‍ മത്തിയുടെയും അയലയുടെയും വില കിലോയ്ക്ക് ഇരുന്നൂറ് കടന്നു. 

കോഴിക്കോട് പുതിയാപ്പ ഹാര്‍ബറിലെ ഭൂരിഭാഗം ബോട്ടുകളും തോണികളും ദിവസങ്ങളായി തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. കടലില്‍ പോയാല്‍ ചിലവ് പോലും തിരികെ കിട്ടില്ല. പണി കുറഞ്ഞതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കിളിമീനും മണങ്ങും മാത്രമാണ് കുറച്ചെങ്കിലും കിട്ടുന്നത്. മറ്റ് മീനുകള്‍ ഹാര്‍ബറില്‍ വില്‍ക്കാന്‍ പോലും തികയുന്നില്ല.

കേരള തീരത്ത് മത്തിയില്ലാത്തതിനാല്‍ ഗുജറാത്തില്‍നിന്നാണ് ദിവസവും കൊണ്ടുവരുന്നത്. കോഴിയിറച്ചിയെക്കാള്‍ വില നല്‍കണം മത്തിക്ക്. അയലയ്ക്കും നല്‍കണം രൂപ 260.