വിഴിഞ്ഞത്ത് സംഘർഷം; രണ്ടാംനിര ബാരിക്കേഡും തകര്‍ത്ത് തൊഴിലാളികള്‍

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളി സമരത്തിനിടെ സംഘര്‍ഷം. രണ്ടാംനിര ബാരിക്കേഡും തൊഴിലാളികള്‍ തകര്‍ത്തു. നാലാം ദിവസവും തുറമുഖ കവാടം ഉപരോധിച്ചുള്ള ശക്തമായ സമരം തുടരുകയാണ്. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാരിന്റെ നിര്‍ണായക ചര്‍ച്ചയും ഇന്ന് നടക്കും. ഡല്‍ഹിയിലുളള ഫിഷറീസ് മന്ത്രി മടങ്ങിയെത്തിയശേഷം സമയം തീരുമാനിക്കും. ഏഴിന ആവശ്യങ്ങള്‍  അംഗീകരിച്ച് രേഖാമൂലം ഉറപ്പു ലഭിക്കുന്നതുവരെ സമരം നിര്‍ത്തില്ലെന്ന് നേതൃത്വം നല്കുന്ന ലത്തീന്‍ അതിരൂപതയും അറിയിച്ചു. സ്ഥലമേറ്റെടുക്കലും പുനരധിവാസവും സംബന്ധിച്ച് തീരുമാനമെടുക്കാൻ ആറു മന്ത്രിമാർ പങ്കെടുക്കുന്ന യോഗം 22 ന് നടക്കും.  വിഡിയോ റിപ്പോർട്ട് കാണാം.