ചര്‍ച്ചയ്ക്ക് വിളിച്ച് സർക്കാർ; ക്ഷണം സ്വീകരിച്ച് ലത്തീന്‍ അതിരൂപത

മന്ത്രി വി.അബ്ദുറഹ്മാൻ

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കുന്നുവെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു.  മന്ത്രി വി.അബ്ദുറഹ്മാനാണ്  അതിരൂപത അധികൃതരെ ക്ഷണിച്ചത്, ചര്‍ച്ച നാളെ നടക്കും. എന്നാല്‍, ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പുലഭിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് അതിരൂപത വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.