നൂറു രൂപ പോലുമില്ലാതെ അസം വാള; വയനാട്ടിലെ മത്സ്യകര്‍ഷകര്‍ പ്രതിസന്ധിയിൽ

അസം  വാള കൃഷിയിറക്കിയ വയനാട്ടിലെ മത്സ്യ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മത്സ്യത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ മുടക്കു മുതലെങ്കിലും കിട്ടുമോ എന്നാണ് ആശങ്ക. ഒരു കിലോ അസം വാളയ്ക്ക് നൂറു രൂപ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. 

വയനാട് ജില്ലയില്‍ നൂറു കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ വര്‍ഷം ആസാം വാള കൃഷി തുടങ്ങിയത്. കുളം  നിര്‍മ്മിച്ച് വന്‍തുക മുടക്കി നടത്തിയ കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ആസാം വാളയ്ക്ക് ഇപ്പോള്‍ ആവശ്യക്കാരില്ല. അധ്വാനം മാത്രം മിച്ചം.

ഒരു കിലോ മത്സ്യത്തിന് നൂറു രൂപ പോലും കിട്ടാത്ത അവസ്ഥയാണ്. ചിലര്‍ മാംസാവിശിഷ്ടങ്ങള്‍ ആസാം വാളയ്ക്ക് നല്‍കാറുണ്ട്. അതുംആവശ്യക്കാര്‍ കുറയാന്‍ കാരണമായി.