സ്ത്രീകളുടെ പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും കാന്‍വാസിലാക്കി സിസ്റ്റര്‍ സാന്ദ്ര

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും കാന്‍വാസിലാക്കി സിസ്റ്റര്‍ സാന്ദ്ര സോണിയ. പിങ്ക് ഡെഫെനിഷന്‍ എന്ന പേരില്‍ കോഴിക്കോട് ആര്‍ട് ഗ്യാലറിയിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്.

തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍, കാഴ്ചകള്‍ അതെല്ലാമാണ് സിസ്റ്റര്‍ സാന്ദ്ര വരച്ചത്. ജലവും മല്‍സ്യവുമാണ് മിക്ക ചിത്രങ്ങളുടേയും പ്രമേയം. മനുഷ്യന്റെ പ്രതീകമായി മല്‍സ്യത്തെയാണ് ചിത്രങ്ങളില്‍ കാണുക. ഇത്തരത്തിലുള്ള 33 ചിത്രങ്ങളാണ് കോഴിക്കോട് ആര്‍ട് ഗാലറിയിലെ പ്രദര്‍ശനത്തിലുള്ളത്.വാളയാര്‍ പെണ്‍കുട്ടികള്‍ക്കുനേരെയുള്ള നീതി നിഷേധം, ശബരി മല വിഷയം, ക്രൈസ്തവ സഭയിലെ പ്രശ്നങ്ങള്‍ അങ്ങനെ സ്ത്രീകള്‍ നേരിട്ടതും നേരിടുന്നതുമായ വിഷയങ്ങളാണ് പ്രമേയം. 

പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും ചൂഷണവും കാന്‍വാസില്‍ നിറഞ്ഞു. കഴിഞ്ഞ അധ്യായന വര്‍ഷാരംഭത്തില്‍ സംസ്ഥാത്തെ 43 ലക്ഷം കുട്ടികള്‍ക്ക് പ്രളയത്തെ അതിജീവിച്ചതിന്റെ ചിത്രങ്ങള്‍ മുഖ്യമന്ത്രി അയച്ചതില്‍  സാന്ദ്ര വരിച്ച ചിത്രവും ഉണ്ടായിരുന്നു. കോഴിക്കോട് താമരശേരി പുതുപ്പാടി സെന്റ് ഫിലിപ്പ്നേരി സന്യാസ സമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ സാന്ദ്ര.