മുറിവ് വൃണമായിമാറി; കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പന്റെ നില വീണ്ടും വഷളായി

കോന്നി ആനക്കൂട്ടിലെ അവശനിലയിലായ കുട്ടിക്കൊമ്പന്റെ നില വീണ്ടും വഷളായി. ഒരുമാസത്തിലേറെയായി പിഞ്ചുഎന്ന കുട്ടികൊമ്പന്‍ കിടന്ന കിടപ്പിലാണ്. ലഭ്യയായ ചികിത്സകളൊക്കെ പരിപാലകരും വനംവകുപ്പും ഒരുക്കുന്നുണ്ടെങ്കിലും ആനയുടെ നിലയില്‍ മാറ്റമില്ല.    

അവശനിലയിലായ ആന ഒരുമാസത്തിലെറെയായി കിടന്നകിടപ്പിലാണ്. നേരെനിര്‍ത്താന്‍ ശരീരത്തിന് ചുറ്റും ബെല്‍റ്റ് ഇട്ട് ശ്രമംനടത്തിയതിനാല്‍ ആനയ്ക്ക് മുറിവ് വന്നിട്ടുണ്ട്.  ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ ആനയ്ക്ക് കഴിയാത്തതാണ് വനം വകുപ്പിനെയും, പരിപാലകരേയും ചികിത്സ നടത്തുന്ന ഡോക്ടറേയും വിഷമിപ്പിക്കുന്നത്. ശരിരത്തിലേറ്റ മുറിവ് വൃണമായിമാറി. എഴുന്നറ്റുനില്‍ക്കാന്‍ കഴിയാത്തതിനൊപ്പം വൃണത്തിന്റെ വേദനയും ആനയുടെ ക്ഷീണം ഇരട്ടിപ്പിക്കുന്നു. ഹെർപ്പസ് വൈറസ് ബാധയെ അതിജീവിച്ച ആനയായതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവാണ്. മറ്റ് ആനകളിൽ നിന്നു വ്യത്യസ്തമായി നഖങ്ങളുടെ എണ്ണം കൂടുതലാണ് പിഞ്ചുവിന്.  ഒന്നേകാൽ ടൺ ഭാരമാണ് ഇപ്പോൾ ആനയ്ക്കുള്ളത്. അവശനിലയിലായ പിഞ്ചു കോന്നി ആവക്കൂട്ടിലെത്തുന്ന സന്ദര്‍ശകരുടെയും വേദനയാണ്. ആന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സന്ദര്‍ശകരും വനംവകുപ്പും.