പെയിന്റും ബ്രഷും കളിപ്പാട്ടങ്ങളാക്കി ഒന്നാം ക്ലാസ്സുകാരൻ; ചിത്രങ്ങൾ പ്രദർശനത്തിന്

പെയിന്റും ബ്രഷും കളിപ്പാട്ടങ്ങളാക്കി അ‍ഞ്ചുവയസുകാരന്‍. തൃശൂര്‍ വടക്കാന്‍ചേഞ്ചേരി സ്വദേശികളായ അ‍ജയ്കുമാര്‍, ഷസിയ ദമ്പതികളുടെ മകന്‍ അമനാണ് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്. 

കളിച്ചു നടക്കേണ്ട പ്രായമാണ് ഒന്നാംക്ലാസുകാരനായ അമനെന്ന അക്കുവിന്. നിറങ്ങള്‍ നിറഞ്ഞ അമ്മയുടെ പാതയിലൂടെ സഞ്ചരിക്കാനാണ് അവനിഷ്ടം. ഒന്നരവയസുമുതല്‍ വരച്ച 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അക്കുവിന്റെ മൂന്നാമത്തെ പ്രദര്‍ശനമാണിത്.