സൗകര്യങ്ങളില്ലാതെ സന്നിധാനം ആയൂര്‍വേദ ആശുപത്രി; അവഗണിച്ച് ആരോഗ്യവകുപ്പ്

ആയിരത്തഞ്ഞൂറു രോഗികള്‍ ദിനംപ്രതി എത്തുന്ന ശബരിമല സന്നിധാനം ആയൂര്‍വേദ ആശുപത്രിയോട് ആരോഗ്യവകുപ്പിന് അവഗണന . രാത്രിയും പകലും ഒരേ പോലെ ജോലി ചെയ്യേണ്ട ആശുപത്രിയില്‍  രണ്ടു തെറാപ്പിസ്റ്റുകള്‍ മാത്രമാണുള്ളത്. തിരക്ക് കൂടുന്നതോടെ മല കയറി കൂടുതല്‍ ഭക്തരെത്തുകയും ആശുപത്രിയുടെ സേവനങ്ങള്‍ തേടുകയും ചെയ്യുമെന്നത് ആരോഗ്യവകുപ്പ് ഗൗനിക്കുന്നില്ല

മലകയറി വരുന്ന ഭക്തര്‍ക്ക് നടുവേദനയും മുട്ടുവേദനയും ഉണ്ടാകുമ്പോള്‍ ആശ്വാസമാണ് വലിയ നടപ്പന്തലിന് സമീപമുള്ള സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രി. പനിക്കും കഫക്കെട്ടിനും ആവി പിടിക്കുന്നത് മുതല്‍ നസ്യം ,ലേപനം  പുറം വേദനക്കും നടുവേദനക്കും ഇന്‍ഫ്രാ റെഡ് എന്നീ എല്ലാ ചികില്‍സ രീതികളും ഇവിടെയുണ്ട്. അയ്യപ്പഭക്തര്‍ ആവശ്യമായ മരുന്നുകളും സ്റ്റോക്കുണ്ട്

പക്ഷെ അഞ്ചു ഡോക്ടര്‍മാര്‍ക്ക് രണ്ട് തെറാപ്പിസ്റ്റുകളുമാണ് ആകെ  ഉള്ളത്. ഒരാള്‍ രാത്രിയില്‍ നിന്നാല്‍ ഒരാള്‍ പകല്‍ നില്‍ക്കേണ്ട അവസ്ഥയാണ് .രോഗികള്‍ക്ക് തിരുമല്‍ നടത്താന്‍ ആകെയുള്ളത് ഒരു കിടക്കയും 

മരുന്ന് നല്‍കാന്‍ ആകെയുള്ളത് മൂന്ന് ഫാര്‍മസിസ്റ്റുകളാണ്. രോഗികള്‍ക്ക് മരുന്ന് എത്തുന്നത് പ്ലാസ്റ്റിക്ക് കുപ്പികളിലാണ് .ഇതാണെങ്കില്‍ ദേവസ്വം ബോര്‍ഡ് നീക്കുന്നുമില്ല.ആരോഗ്യവകുപ്പ് അനുകൂലമായി സമീപനം സ്വീകരിച്ചില്ലെങ്കില്‍ ആയുര്‍വേദ ചികില്‍സ തേടി വരുന്ന അയ്യപ്പഭക്തരാവും  ദുരിതത്തിലാവുക.