ഇൻഷുറൻസിന് മുന്നോടിയായി സർവെ തുടങ്ങി; ആശങ്ക ഒഴിയാതെ നാട്ടുകാർ

കൊച്ചി മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകൾക്ക് സമീപമുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും  സർവേ തുടങ്ങി. ഇൻഷുറൻസ് പ്രഖ്യാപിക്കുന്നതിന്  മുന്നോടിയായാണ് വിധഗ്ധ എൻജിനീയർമാർ സർവേ നടത്തുന്നത്. പരിസരത്തെ  കെട്ടിടങ്ങളുടെ വീഡിയോയും ഉടൻ  ചിത്രീകരിക്കും 

11 അംഗ വിദഗ്ധ സമിതിയിലെ  എഞ്ചിനിയർമാർ നഗരസഭയുടെ മേൽനോട്ടത്തിലാണ് സർവേ നടത്തുന്നത്. 50 മീറ്റർ പരിധിയിലെ വീടുകളും കെട്ടിടങ്ങളുമാണ് ആദ്യം പരിശോധിക്കുന്നത്. സർവയുടെ ഭാഗമായി കെട്ടിടങ്ങളുടെ വിശദമായ വീഡിയോ ചിത്രീകരിക്കും.സമീപത്തെ വീടുകളിൽ എത്തിയ സംഘം താമസക്കാരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു..

50 മീറ്റർ പരിധിയിലുള്ള ഉള്ള താമസക്കാർ ആവശ്യപ്പെട്ടാൽ അവരെ മാറ്റി പർപ്പിക്കുന്നതിനുള്ള നടപടികൾ വരും ദിവസങ്ങളിൽ തുടങ്ങും  സർവേ തുടങ്ങിയിട്ടും സമീപവാസികളുടെ ആശങ്കയ്ക്ക് ഒട്ടും കുറവില്ല. പൊടിശല്യം നാൾക്കുനാൾ വര്ധിക്കുന്നതായാണ്  പരാതി. നിയന്ത്രിത സ്ഫോടനം നടത്താനുള്ള വിശദമായ രൂപ രേഖ തയ്യാറാക്കുമ്പോൾ തന്നെ  100 മീറ്റർ പരിധിയിൽ 100 കോടി രൂപയുടെ ഇൻഷുറൻസ് കരാറും ഉണ്ടാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്. അതാണ്‌ ഇപ്പോഴും വൈകുന്നത്