ഹരിതഭവനം പദ്ധതി വൻവിജയം; കൃഷി ജീവിതമാക്കിയ വേണുഗോപാൽ

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതഭവനം പദ്ധതി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഒളവണ്ണ കൂടത്തുംപാറ സ്വദേശി വേണുഗോപാല്‍.  ഹരിത കേരള മിഷന്റെ വൃത്തി, വെള്ളം, വിളവ് പദ്ധതിയുടെ ഭാഗമായാണ്  ഹരിതം ഭവനം കൃഷി. സ്വന്തമായി ഉണ്ടാക്കിയ ഗ്രോ ബാഗിലാണ് വേണുഗോപാല്‍ കൃഷി ചെയ്യുന്നത്.

വീടിനു മുന്നില്‍ അവശേഷിക്കുന്നത് വളരെ കുറച്ച് സ്ഥലമാണ്. ആ സ്ഥത്താണ് വേണുഗോപാലിന്റെ കൃഷി. കൃഷിയോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞാണ് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ഭവനം പദ്ധതിയിലേക്ക് വേണുഗോപാലിനെ തിരഞ്ഞെടുത്തത്.രണ്ടു വര്‍ഷമായി കൃഷിയാണ ്ജീവിതം. ഫ്ലക്സ് ഷീറ്റുകള്‍ ഉപയോഗിച്ച് സ്വന്തമായാണ് ഗ്രോബാഗുകള്‍ ഉണ്ടാക്കുന്നത്

വെണ്ട, പയര്‍ എല്ലാമുണ്ട്.പക്ഷെ  മഞ്ഞള്‍ കൃഷിയുടെ രഹസ്യം അന്വേഷിച്ചാണ് നിരവധി പേര്‍ ഇവിടെ എത്തുന്നത് .കരാര്‍ ജോലിയാണ് വേണുഗോപാലിന് .ഇതിനിടയിലാണ് കൃഷി. കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുമുണ്ട്