പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം കോഴിക്കോട് എത്തിയില്ല; കര്‍ഷകര്‍ക്കരുടെ പ്രതിഷേധം

പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം കോഴിക്കോട് ജില്ലയില്‍ എത്താത്തതില്‍ മലയോര കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം. ഉരുള്‍പൊട്ടി നാലുപേരുടെ ജീവന്‍ നഷ്ടമായ വിലങ്ങാട് മേഖലയിലെങ്കിലും സന്ദര്‍ശനം നടത്തണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം.

മലപ്പുറവും വയനാടും കണ്ണൂരും ഉള്‍പ്പടെയുള്ള അയല്‍ജില്ലകളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. ജില്ല വഴി സംഘം കടന്നുപോയിട്ടും ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചില്ല. കോഴിക്കോടിന്റെ മലയോര മേഖലകളും തീരപ്രദേശവുമാണ് പ്രളയകാലത്ത് ഏറ്റെവും ദുരിതം അനുഭവിച്ചത്. വിലങ്ങാട് ഉരുള്‍പൊട്ടി മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിരുന്നു.

കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് അറിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സന്ദര്‍ശനം നടത്തിയില്ലെങ്കിലും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം ജില്ലയ്ക്ക് ലഭിക്കുമെന്നും ഉറപ്പ് നല്‍കുന്നു.