മലമ്പുഴ ഡാം തുറന്നു; നീരൊഴുക്ക് ഉയരാന്‍ സാധ്യത; മുന്നറിയിപ്പ്

അതിതീവ്ര മഴ. മലമ്പുഴ ഡാമിൻറെ നാല് ഷട്ടറുകൾ തുറന്നു. പാലക്കാട് വെള്ളക്കെട്ടുണ്ടാകാനുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്.നാല് ഷട്ടറുകളും തുറന്നു. ഷട്ടറുകൾ തുറക്കുന്ന കൗതുകകാഴ്ച കാണാൻ ആളുക്കൾ ഇരുവശവും തടിച്ചുകൂടി. ഷട്ടറുകൾ തുറന്നാൽ ഉടൻ പ്രദേശത്ത് നിന്ന പോകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിക്കുന്നുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൻറെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തിയായ മഴ കാരണമാണ് ഷട്ടറുകൾ തുറക്കുന്നത്. ദുരന്തനിവാരണത്തിന് സൈന്യം ഉൾപ്പടെ എത്തിയിട്ടുണ്ട്.