സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാലുജില്ലകളില്‍ യെലോ അലര്‍ട്ട്.  തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്തമഴ പെയ്തിരുന്നു. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു 20 അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞത്. കുട്ടനാട്ടില്‍ രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ മഴ ബാധിക്കും.