സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ; 12 ജില്ലകളിൽ യെലോ അലർട്

സംസ്ഥാനത്ത് ബുധനാഴ്ചവരെ വ്യാപകമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും പരക്കെ മഴകിട്ടുക. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെലോ അലര്‍ട്ട്  പ്രഖ്യാപിച്ചു. ആന്ധ്രതീരത്തിനടുത്തും മധ്യഅറേബ്യന്‍സമുദ്രത്തിലും ചക്രവാത ചുഴികള്‍ രൂപമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കാനും ഇടയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്.  

Rain alert in kerala till wednesday