മൂന്നു ദിവസം മഴ; ന്യൂനമർദം ശക്തമാകും; ആറു ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്നുദിവസം പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം 48 മണിക്കൂറിനകം ശക്തമായ ന്യൂനമർദവും തുടർന്ന് ചുഴലിക്കാറ്റുമായി മാറി ബംഗാൾ തീരത്തേക്ക് നീങ്ങും. അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദപാത്തിയും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനത്തിൽ മഴ ശക്തമായേക്കും. മലയോരമേഖലയിൽ അതിശക്‌തമായ മഴയ്ക്കും സാധ്യതയുണ്ട്. വിഡിയോ കാണാം. 

Content Highlight: kerala rain alert