മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: 6 ഇടത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോട്ടയം ജില്ലകളിലാണ് മുന്നറിയിപ്പുളളത്. മലയോരമേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതും ചക്രവാതച്ചുഴിയുടെ സാന്നിധ്യവുമാണ് മഴ ശക്തമാകുന്നതിനു കാരണം. ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.