ഓണദിനത്തിൽ കനത്ത മഴയ്ക്കു സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പുകളില്‍ മാറ്റം. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട്  ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂരും കാസര്‍കോടും ഒാറഞ്ച് അലര്‍ട്ടായിരിക്കും. 

ഒാണം മഴയില്‍ കുതിരാന്‍ സാധ്യത. ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമായി മഴ കിട്ടുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  അറിയിച്ചു. വടക്കന്‍ ജില്ലകളിലും  മധ്യകേരളത്തിലുമായിരിക്കും ശക്തമായ മഴകിട്ടുകയെന്നും  കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു