ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടശക്തമായ മഴക്കും ഇടിമിന്നലിനും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ പ്രത്യേക ശ്രദ്ധവേണം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ഞായറാഴ്ചയോടെ തീവ്രമാകും. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായിമാറും. ബംഗാള്‍തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇതിന്‍റെ സ്വാധീനത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദീപാവലി അവധി ദിനങ്ങള്‍മഴയില്‍മുങ്ങാനാണ് സാധ്യത. വിഡിയോ റിപ്പോർട്ട് കാണാം. 

Content Highlight: kerala rain alert