2018ലും രക്ഷയ്ക്കെത്തി; അതേ സ്ഥലത്ത് വള്ളവുമായി മൽസ്യത്തൊഴിലാളികളുടെ കാവൽ

വീണ്ടുമൊരു മഹാപ്രളയത്തിന് കേരളം സാക്ഷ്യയാകുമോ എന്ന ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. അതേസമയം മുൻകരുതൽ എടുത്ത് സുരക്ഷയൊരുക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതർ. ജനപ്രതിനിധികൾ അടക്കം ഇതിനോടകം സജീവമായി കഴിഞ്ഞു. 2018ൽ വലിയ പ്രതിസന്ധിയുണ്ടായ സ്ഥലങ്ങളിൽ ഇതിനോടകം മൽസ്യത്തൊഴിലാളികൾ വള്ളകളുമായി നിലയുറപ്പിച്ചു. 

കൊല്ലത്ത് നിന്ന് മൽസ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പത്തനംതിട്ടയിലേക്ക് പുറപ്പെടുന്ന വിഡിയോയും ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘കേരളത്തിന്റെ സൈന്യം എത്തി. 2018 ലെ രക്ഷാ പ്രവർത്തനത്തിന് ഉണ്ടായിരുന്ന ജോസഫ് ചേട്ടനും കൂട്ടുകാരും സംഘത്തിലുണ്ട്. ആറന്മുളയിൽ 5 വള്ളങ്ങൾ ഇന്ന് എത്തിച്ചു.’ സ്ഥലം എംഎൽഎ വീണാ ജോർജിന്റെ വാക്കുകളാണിത്. ഇത്തരത്തിൽ പ്രളയം വന്നാൽ നേരിടാനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. `