അതിജീവനത്തിന്റെ ഓണം; പ്രളയാനന്തര കേരളത്തിലെ നന്മക്കാഴ്ചകളായി ശ്രീമതിയമ്മയും ശോഭനയും

അതിജീവനത്തിന്റെ ആഘോഷം കൂടിയാണ് പ്രളയാനന്തര കേരളത്തിന് ഈ ഒാണക്കാലം. പ്രളയത്തില്‍ തകര്‍ന്നവീട്ടില്‍ ഒറ്റയ്ക്കുതാമസിക്കുന്ന ഒരമ്മയ്ക്ക് സ്വന്തംവീട്ടില്‍ അഭയം നല്‍കിയ അയല്‍ക്കാരിയുടെ കഥയാണ് കോഴിക്കോട് ചെറുകുളത്തൂര്‍ ഗ്രാമത്തിന് ഈ ഒാണക്കാലത്ത് പറയാനുള്ളത്.

ശ്രീമതിയമ്മ ഇപ്പോള്‍ താമസിക്കുന്നത് അയല്‍വീട്ടിലാണ്,വീട്ടുകാരിയെപോലെ തന്നെ,

കഴുത്തറ്റം വെള്ളംേകറുമെന്നായപ്പോള്‍ ഇവിടേക്ക് വിളിച്ചുകേറ്റിയതാണ് അയല്‍ക്കാരിയായ ശോഭന.കട്ടവെച്ചുണ്ടാക്കിയ നിലംപൊത്താറായ കൊച്ചുവീട്ടിലേക്ക് ശ്രീമതിയമ്മ പിന്നെ മടങ്ങിപോയിട്ടില്ല,

എത്രദിവസം വേണമെങ്കിലും ശ്രീമതിയമ്മയ്ക്ക് ശോഭനയുടെ വീട്ടില്‍ താമസിക്കാം,ഇറങ്ങിപോകാന്‍ പറയില്ലെന്ന് ഉറപ്പുംകൊടുത്തിട്ടുണ്ട്

ഇപ്പോള്‍ കൂട്ടിനാരുമില്ലെങ്കിലും ഉണ്ടായിരുന്നകാലത്തെ ഒാര്‍മ്മകളുടെ കൂടാണ് ശ്രീമതിയമ്മയ്ക്ക് ഈ കൊച്ചുവീട്,തകര്‍ന്നടിഞ്ഞാലും മാറിതാമസിക്കാന്‍ മനസ്സുണ്ടായിട്ടല്ല,സ്നേഹത്തോടെയുള്ള വിളി നിരസിക്കാന്‍ മടിച്ചിട്ടാണ്,അധികൃതരോ സുമനസ്സുകളോ കനിഞ്ഞാല്‍ ഇനിവരുന്ന ഒാണം അവിെട തന്നെ വേണമെന്നാണ് ശ്രീമതിയമ്മയ്ക്ക്