ഓണസദ്യ വലിച്ചെറിഞ്ഞ് പ്രതിഷേധം; തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചേക്കും

ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ്  പ്രതിഷേധിച്ച ശൂചീകരണതൊഴിലാളികള്‍ക്കെതിരായ നടപടി തിരുവനന്തപുരം കോര്‍പറേഷന്‍ പിന്‍വലിച്ചേക്കും.  സ്വന്തം കാശ് കൊടുത്ത് വാങ്ങിയ ഓണസദ്യ കഴിക്കാന്‍ അനുവദിക്കാതെ ജോലി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സദ്യ മാലിന്യകൂമ്പാരത്തിലേക്ക് വഴിച്ചെറിഞ്ഞ് പ്രതിഷേധിച്ചത് . ഇതിന്  താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമായ സഹാചര്യത്തിലാണ് നടപടി തിരുത്താന്‍ ഒരുങ്ങുന്നത്. 

തിരുവനന്തപുരം കോര്‍പറേഷനിലെ ചാല സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ സിപിഎം  , മേയര്‍ ആര്യാ രാജേന്ദ്രന് നിര്‍ദേശം നല്‍കിയതായാണ് വിവരം. ശനിയാഴ്ച  ജോലി ഷിഫ്റ്റ് കഴിഞ്ഞ് ഓണസദ്യകഴിക്കാന്‍ കഴിക്കാന്‍ പോയ ജീവനക്കാരോട് വീണ്ടും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിനിടയാക്കിത്. ഓണസദ്യ കഴിക്കാതെ അവര്‍ അത്  മാലിന്യകൂമ്പാരത്തിലേക്ക്  വലിച്ചെറിഞ്ഞത് ചര്‍ച്ചയയായി. ഇതോടെ  മേയര്‍ ഏഴ് സ്ഥിരം തൊഴിലാളികളെ സസ്പെന്‍റ് ചെയ്യുകയും  നാലു താല്ക്കാലിക്കാരെ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്ന. തൊഴിലാളികളില്‍  അധികവും സിഐടിയും ക്കാരായിരുന്നോടെ മേയറുടെ നടപടി വിവാദത്തിലായി. ഒരു കാരണം കാണിക്കല്‍ പോലും നല്‍കാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. മേയറെ പിന്‍തുണക്കാന്‍ സിപിഎം നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷപ്രവര്‍ത്തകര്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നും നടപടി പിന്‍വലിക്കാന്‍ കാരണമാവുകയാണ്. കോഴിക്കോടുള്ള മേയര്‍ തിരിച്ചെത്തുന്നതിന് പിന്നാലെ നടപടി പിന്‍വലിക്കും.