നാടന്‍ പൂവുകളുടെ ഗൃഹാതുരത്വവുമായി 'ഓണപ്പൂക്കള്‍'; പാട്ടുമായി വിധുപ്രതാപ്

ഓണത്തിന് വീടിന്റെ മുറ്റങ്ങൾ അലങ്കരിച്ച നാടന്‍പൂവുകളുടെ ഗൃഹാതുരത്വം നിറഞ്ഞ ഓണപ്പാട്ടുമായി ഗായകൻ വിധു പ്രതാപ്. തുമ്പ,തെച്ചി, അരിപ്പൂവ്, മുക്കുറ്റി തുടങ്ങി തൊടികളിൽ വളരുന്ന നാടൻ പൂക്കളെക്കുറിച്ചാണ് ഓണപ്പൂക്കൾ എന്ന ആൽബത്തിൽ പറയുന്നത്..കൃഷ്ണരാഗം മ്യൂസിക്സ്  നിർമിച്ചിരിക്കുന്ന മ്യൂസിക്കൽ ആൽബത്തിന് വരികൾ എഴുതിയിരിക്കുന്നത്  ഹൈമ ഉണ്ണി പഴഞ്ഞാല. അബിൻ  സംവിധാനം ചെയ്ത ആൽബത്തിന്  സംഗീതം ഒരുക്കിയത് എം.ജി അനിൽ.