വോട്ടുചോദിച്ച് പി.സി. ജോർജ്; ബേക്കറി ഉടമയുമായി വാക്കേറ്റം; ഭരണികൾ ഉടച്ചു

പാലായിൽ തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തിയാണ് പരസ്യപ്രചാരണത്തിന് അവസാനമായത്.  എൻഡിഎ സ്ഥാനാർഥിക്കു വേണ്ടി വോട്ടു ചോദിക്കാനെത്തിയ പി.സി.ജോർജ് എംഎൽഎയും വ്യാപാരിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഒപ്പമുണ്ടായിരുന്നവർ കടയിൽ അക്രമം നടത്തിയെന്നു പരാതി. കുരിശുങ്കൽപറമ്പിൽ സിബിയുടെ ബേക്കറിക്കു നേരെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെ 11 നാണു സംഭവം. 

കടയിലെത്തിയ പി.സി.ജോർജും സിബിയും തമ്മിൽ വാക്കുതർക്കമുണ്ടായി. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നവർ കടയിലെ അലമാരയ്ക്കു കേടുപാടു വരുത്തി. ഭരണികൾ എറിഞ്ഞുടച്ചു. സിബി പൊലീസിൽ പരാതി നൽകി. കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോൾ കൂടുതൽ പ്രവർത്തകർ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നു പി.സി.ജോർജ് പറഞ്ഞു.