ജോർജ് പരസ്യസംവാദത്തിനുണ്ടോ?; ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരി

പി.സി.ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി. പി.സി.ജോര്‍ജിനെതിരായ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിക്കും. എന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു, കോടതിക്കെതിരെ പറയില്ല. പൊലീസിന് വീഴ്ച പറ്റിയെന്ന് കരുതുന്നില്ല. പരാതി നല്‍കിയത് ഇന്നലെയല്ല, രണ്ടാഴ്ചയായി ഇതിന് പിന്നിലാണെന്നും പരാതിക്കാരി. വിഡിയോ റിപ്പോർട്ട് കാണാം.

കസ്റ്റഡിയിൽ പി സി ജോർജിനെ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയില്ലെന്ന് പി സി ജോർജിന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞു സംസാരിക്കാതെ പി സി ജോർജ് പരസ്യസംവാദത്തിന്  തയ്യറാകണമെന്ന് പരാതിക്കാരി. സംരക്ഷിക്കും എന്ന് തോന്നിയ സമയത്താണ് പി സി ജോർജ് തന്റെ മെൻഡർ ആണെന്ന് പറഞ്ഞത്. പി സി ജോർജിൽ നിന്ന് ഉണ്ടായ ദുരനുഭവം തെളിവു സഹിതമാണ് പോലീസിന് പരാതി നൽകിയത്. ചികിത്സയിലായതിനാലാണ് പരാതി കൊടുക്കാൻ വൈകിയത്. ഇടതുപക്ഷ നേതാക്കളുമായി ബന്ധമില്ല. പോലീസിൽ പൂർണ്ണ വിശ്വാസമെന്നും പരാതിക്കാരി.