മനസറിഞ്ഞുള്ള പരിപാലനം, ചികിത്സ സൗജന്യം; പുത്തൻ പരീക്ഷണവുമായി എംഹാറ്റ്

മാനസികാരോഗ്യ ചികില്‍സാ രംഗത്ത് പുത്തന്‍ പരീക്ഷണങ്ങളുമായി കോഴിക്കോട്ടെ മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് എന്ന  സ്ഥാപനം. . ആശുപത്രിയുടെ അന്തരീക്ഷത്തില്‍ നിന്നും മാറി  നിറങ്ങളും ചിത്രങ്ങളുമൊക്കെയാണ് എം.ഹാറ്റിലെത്തുന്നവരെ സ്വീകരിക്കുന്നത്. 

മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന പാവപ്പെട്ട രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് എം.ഹാറ്റ് .ഇവര്‍ക്കാവശ്യമായ എല്ലാ ചികില്‍സയും സൗജന്യമായി ഇവിടെ നിന്നു നല്‍കുന്നു.എന്നാല്‍ തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലാണെന്നുമാത്രം. നിറങ്ങളും ചിത്രങ്ങളുമാണ്  ചികില്‍സാ മുറികളുടെ വാതിലുകളിലും  ജനലുകളിലും നിറയെ.ചുമരുകളില്‍ വര്‍ണകടലാസുകള്‍കൊണ്ടുള്ള വിവിധ സൃഷ്ടികള്‍.മരുന്നുകൊണ്ടു മാത്രമല്ല രോഗികളുടെ മനസറിഞ്ഞ് അവരെ പരിപാലിക്കണമെന്നാണ് എം.ഹാറ്റ് പറയുന്നത്

ഇവിടെ ഒരുക്കിയ മന്‍ കഫേയില്‍ ആര്‍ക്കും ചിത്രപ്രദര്‍ശനം നടത്താം .ഇതിലൂടെ ലഭിക്കുന്ന പണം സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഉപയോഗിക്കും.കാസര്‍ക്കോടു മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ 56 ക്ലിനിക്കുകളിലായി 2500 രോഗികള്‍ക്ക്  എം ഹാറ്റിലൂടെ ചികില്‍സ ലഭിക്കുന്നുണ്ട്..വിവിധ സംഘടനകളുടേയും  ആളുകളുടേയും ഒക്കെ പിന്തുണയിലാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം.