കല്ലെറിഞ്ഞില്ല, വാഹനങ്ങൾ തടഞ്ഞില്ല; പാട്ടുപാടി വേറിട്ട പ്രതിഷേധം

കൊച്ചിയിലെ റോഡു ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്  കുമ്പളം ടോള്‍ ബൂത്തിനുമുന്നില്‍ ഐടി ഉദ്യോഗസ്ഥരുടെയും യുവസംരംഭകരുടെയും പ്രതിഷേധം. നികുതിപിരിച്ചിട്ടും  ഗതാഗതമാര്‍ഗങ്ങള്‍ സുരക്ഷിതമാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ ആരോപിച്ചു.   

ഡിജെ സാവിയോയുടെയും പിന്നണിഗായിക ഗൗരിയുടെയും നേതൃത്വത്തിലെത്തിയ സംഘത്തിന് സംഗീതമായിരുന്നു പ്രതിഷേധ മാര്‍ഗം. പറയാനുള്ള പ്ലക്കാര്‍ഡുകളില്‍ എഴുതി. കല്ലെറിഞ്ഞില്ല, വാഹനങ്ങളെ  തടഞ്ഞതുമില്ല. ടോള്‍ ബൂത്തിന് ഇരുവശവും നിന്ന് അതുവഴി കടന്നുപോകുന്നവരോട് നിശബ്ദരാകാതെ പ്രതിഷേധിക്കാന്‍ നിര്‍ദേശിച്ചു. നികുതിയും ടോളും മുറയ്ക്ക് പിരിച്ചിട്ടും ഗതാഗതമാര്‍ങ്ങള്‍ സുഗമമാകാത്തത് ഭരണകുടത്തിന്റെ വീഴ്ചയാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി .  

കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില്‍  ജോലി ചെയ്യുന്ന പ്രഫഷണനലുകള്‍ സംരംഭകര്‍ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ കൂട്ടായ്മയായിരുന്നു രാഷ്ട്രീയത്തിനതീതമായ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്.