പുഴ നീന്തിക്കടന്ന് ആരുമെത്തിയില്ല; അതിജീവനത്തിന് പാലം പണിഞ്ഞ് അട്ടപ്പാടിക്കാർ

പുഴയെ ഭയന്ന് അധികൃതർ പുറംതിരിഞ്ഞു നിന്നാൽ എന്തു ചെയ്യും? ഒറ്റപ്പെട്ടുപോയവർ ഒന്നിച്ചു നിന്ന് നടപ്പാലം നിർമ്മിച്ച് അവരോട് പറഞ്ഞു, കടന്നു വരൂ. അട്ടപ്പാടിയിൽ നിന്ന് വിവേക് മുഴക്കുന്ന് ഒരു പാലത്തിന്റെ പിറവി പറയുന്നു.

അതോടെ ഷോളയൂർ മേഖലയിലെ എഴുപതോളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താൻ മറ്റുവഴികളില്ലാതായി. ആദിവാസി ഊരിലുൾപ്പെടെ താമസിച്ചിരുന്നവർക്ക് ദുരിതത്തിന്റെ നാളുകൾ 

പക്ഷ, ആരെയും നാട്ടുകാർ കാത്തിരുന്നില്ല . ഒഴുക്കുള്ള പുഴ നീന്തിക്കടന്ന് ആരുമെത്തില്ലെന്ന് തിരിച്ചറിവുണ്ടായിരുന്ന നാട്ടുകാർ ഒറ്റ മനസോടെ രംഗത്തിറങ്ങി. അങ്ങനെ.നടപ്പാലം വന്നതോടെ സഹായങ്ങളുമായി ആളുകളെത്തി. അതുവഴി സകല വകുപ്പുകളും എത്തി നോക്കാനെങ്കിലും തയ്യാറായി. വീണ്ടും പ്രതീക്ഷയുടെ നാളുകൾ.