മലമ്പുഴയെ മനോഹരിയാക്കി നാട്ടുകൂട്ടായ്മ; വൃഷ്ടിപ്രദേശം മാലിന്യമുക്തം

സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട പാലക്കാട്ടെ മലമ്പുഴയുെട മണ്ണിന് മനോഹാരിതയേകാന്‍ നാടിന്റെ കൂട്ടായ്മ. മലയാള മനോരമയുടെ നേതൃത്വത്തില്‍‌ വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി അണക്കെട്ട് പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പൊലീസിന്റെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തവുമുണ്ടായിരുന്നു.

45 കിലോമീറ്ററിലധികം വിസ്തൃതിയിലാണ് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. രാജ്യത്തിന്റെ പലഭാഗത്തുളളവര്‍ സഞ്ചാരികളായെത്തുന്നയിടം ദിവസേന മാലിന്യത്തിലകപ്പെടുകയാണ്. മദ്യക്കുപ്പികളും പ്ളാസ്റ്റിക്കും ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യമാണ് അണക്കെട്ട് പ്രദേശത്ത് വലിച്ചെറിയപ്പെടുന്നത്. നീക്കം ചെയ്യുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും ഇല്ലാതായതോടെയാണ് മലയാള മനോരമ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെ മാലിന്യനീക്കത്തിന് തുടക്കം കുറിച്ചത്. തെക്കേമലമ്പുഴ, കൊല്ലംങ്കുന്ന് പ്രദേശത്തു നിന്ന് മാത്രം ഒന്നര ടൺ മാലിന്യം നീക്കി.

ബോധവല്‍ക്കണം ഫലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയാണ് ആവശ്യം. ഓഫ് റോഡ് അഡ്വഞ്ചർ ക്ലബും മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയനിലുളളവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കാളികളായി.