ആലപ്പുഴ വെയര്‍ഹൗസ് കോര്‍പറേഷന്‍ വളപ്പിൽ മദ്യം മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ വെയര്‍ഹൗസ് കോര്‍പറേഷന്‍ വളപ്പില്‍ മദ്യം മോഷണംപോയി. ബവ്റിജസ് കോര്‍പറഷനിലേക്ക് വന്ന ലോറിയില്‍നിന്നാണ് മദ്യം കടത്തിയത്. ഇവിടെ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ നേരത്തെയും മോഷണം നടന്നിട്ടുണ്ട്.

സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിനിന്നും ആലപ്പുഴ വെയര്‍ഹൗസിലേക്ക് എത്തുന്ന ചരക്കുലോറികള്‍ റോഡരികിലാണ് നിര്‍ത്തിയിടുന്നത്. ഇങ്ങനെ മീനാക്ഷിപുരത്തുനിന്ന് മദ്യവുമായി എത്തിയ ലോറിയുടെ മുകള്‍ ഭാഗത്തെ ഷീറ്റ് കീറിയാണ് മദ്യം മോഷ്ടിച്ചത്. 

ഇവിടെ മാസങ്ങള്‍ക്ക് മുന്‍പും മോഷണം നടന്നിരുന്നു. ഡ്രൈവര്‍മാര്‍ക്ക് സ്വന്തം നിലയില്‍ പണം കെട്ടിവെക്കേണ്ട അവസ്ഥയാണ്.ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പടെ സൂക്ഷിക്കുന്ന ഗോഡൗണ്‍ ആയിട്ടും ഇവിടെ  ആവശ്യത്തിന് സെക്യൂരിറ്റിയില്ലന്നും പരാതിയുണ്ട്. വെയര്‍ഹൗസ് അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

MORE IN KERALA