ഉണ്ണിത്താന്റെ ഹിന്ദി; ആരിഫിന്റെ സുരേഷ് ഗോപി: കൊണ്ടും കൊടുത്തും എംപിമാർ

രാഷ്ട്രീയ ഭിന്നതകളെ അലിയിച്ച് കളയുന്ന നർമ്മ മുഹൂർത്തങ്ങളും അടങ്ങിയതായിരുന്നു മനോരമ ന്യൂസിൻ്റെ കേരള സഭ. ഹിന്ദിയിലെ സത്യപ്രതിജ്ഞ, ശബരിമല യുവതി പ്രവേശം, അക്രമ രാഷ്ട്രീയം തുടങ്ങിയ ചൂടേറിയ ചർച്ചകൾക്കിടയിലും തമാശയ്ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല.  

ഉണ്ണിത്താന്റ ഹിന്ദി കഥ

ഹിന്ദി പഠിച്ചിട്ടുണ്ടെന്ന അവകാശവാദത്തിന്  രാജ്മോഹൻ ഉണ്ണിത്താൻ്റെ തെളിവ് നിരത്തലായിരുന്നു കേരള സഭയിൽ ആദ്യം. ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ച വി.കെ ശ്രീകണ്ഠൻ തൻ്റെ മലയാളം സത്യപ്രതിജ്ഞ തട്ടിയെടുത്തതായി എ.എം ആരിഫ്.സംഭവം ശ്രീകണ്ഠൻ ശരിവെച്ചപ്പോൾ  ബെന്നി ബഹനാന്റെ രസകരമായ മറുപടി.

വി.കെ ശ്രീകണ്ഠൻ്റെ താടിക്കഥ കൗതുകകരമായി. ചർച്ച ഉപതിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞപ്പോൾ എ.എം ആരിഫ് സുരേഷ് ഗോപിയായി.

ലോക്സഭയിൽ അംഗത്വം മൂന്നായി ചുരുങ്ങിയതിൽ ആരിഫിന് കുഞ്ഞാലിക്കുട്ടിയുടെ ട്രോൾ. അങ്ങനെ കൊണ്ടും കൊടുത്തുമാണ് രണ്ട് മണിക്കൂർ നീണ്ടുനിന്ന കേരള സഭ അവസാനിച്ചത്.