ഇൗ റാലി കണ്ടാൽ വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയും; പരിഹസിച്ച് എൻ.എസ് മാധവൻ

ഇൗ തിരഞ്ഞെടുപ്പിൽ അമിത് ഷാ വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച് നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. കോൺഗ്രസും സിപിഎമ്മും ഇത് തിരഞ്ഞെടുപ്പിൽ വലിയ പ്രചാരണമാക്കുകയാണ്. ഇപ്പോഴിതാ എഴുത്തുകാരൻ എൻ.എസ് മാധവൻ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പാണ് സൈബർ ലോകത്ത് വൈറലാകുന്നത്.  

വയനാട്ടിൽ ഇടതുപക്ഷം നടത്തിയ റാലിയുടെ ചിത്രം പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇൗ റാലി കണ്ടിട്ട് വയനാട് ചൈനയിലാണെന്ന് അമിത് ഷാ പറയുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് നടത്തിയ റാലി കണ്ടാൽ വയനാട് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിവാദ പരാമർശം. വലിയ രോഷം ഇതിനെതിരെ ഉയർന്നെങ്കിലും താൻ ഖേദം പ്രകടിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നടത്തിയ റാലിയിലെ മുസ്ലീം ലീഗിന്‍റെ പതാകകൾ കണ്ടായിരുന്നു അമിത് ഷായുടെ പരാമർഷം.