പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ പാര്‍ട്ടി അറിയാതെ; അതൃപ്തി പരസ്യമാക്കി ഗോവിന്ദന്‍

പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടിയിലേ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍. അതുകൊണ്ടാണ് തീരുമാനം മരവിപ്പിച്ചതെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എങ്ങനെയാണ് പാര്‍ട്ടിയില്‍ ചര്‍ച്ച കൂടാതെ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പരിശോധിക്കേണ്ട കാര്യമാണെന്നും ഗോവിന്ദന്‍ പരസ്യ നിലപാടെടുത്തു. എന്നാല്‍ പെന്‍ഷന്‍ പ്രായം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ച ചെയ്താണ് നടപ്പാക്കിയതെന്ന് വ്യവസായമന്ത്രി പി.രാജീവ് പ്രതികരിച്ചു. എം.വി.ഗോവിന്ദന്റെ അതൃപ്തിയെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെയൊരാളുടെ അസംതൃപ്തിയല്ലല്ലോ പ്രശ്നം എന്നായിരുന്നു മറുപടി. പെന്‍ഷന്‍ പ്രായം സംബന്ധിച്ച റിപ്പോര്‍ട്ട് പൊതുവേ നല്ല മാറ്റങ്ങള്‍ക്ക് സഹായകമായ ഒന്നാണെന്നും രാജീവ് പറഞ്ഞു.

Rare public outburst by M V Govindan on Kerala PSU pension age