കശ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

kashmir-tourist-accident
SHARE

ജമ്മുകശ്മീരില്‍ മലയാളി വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാനിലേക്ക് ട്രക്ക് ഇടിച്ചുകയറി നാദാപുരം സ്വദേശി മരിച്ചു. ബനിഹാളിലുണ്ടായ അപകടത്തില്‍ കോഴിക്കോട് നാദാപുരം സ്വദേശി പി.പി.സഫ്‌വാനാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റതില്‍ ആറു പേര്‍ മലയാളികളാണ്.

ഇന്നലെ രാത്രി 10 മണിയോടെ ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് പോവുകയായിരുന്ന മലയാളികളുടെ വാനിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സഫ്‌വാന്‍ മരിച്ചിരുന്നു. തിരുവന്തപുരത്ത് ഐടി കമ്പനിയിലെ താല്ക്കാലിക ജീവനക്കാരനാണ്. കഴിഞ്ഞ 26 ന് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങിയതാണ്. ഉമ്മ, ഉപ്പ, സഹോദരൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയായിരുന്നു.  മലപ്പുറം കൊണ്ടോട്ടി ജാമിയ സലഫിയ ഫാര്‍മസി  കോളജിലെ പൂര്‍വ്വവിദ്യാര്‍ഥികളാണ് ആറുപേര്‍. മറ്റുള്ളവര്‍ ഇവരുടെ പരിചയക്കാരാണ്. തെറ്റായ ദിശയിലെത്തിയാണ് ട്രെക്ക് ഇടിച്ചു കയറിയത്.  ടൂര്‍ പാക്കേജ് ബുക്ക് ചെയ്ത് യാത്ര ചെയ്യുമ്പോഴാണ് അപകടമെന്ന് അപകടത്തില്‍പെട്ടയാള്‍ പറഞ്ഞു.

മലപ്പുറം സ്വദേശി ബാസിം അബ്ദുല്ബാരി, കോഴിക്കോട്  കുന്നമംഗലം സ്വദേശി  ഡാനിഷ് അലി, നാദാപുരം സ്വദേശി  തല്ഹത് , തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ എന്നിവരാണ് സാരമായി പരുക്കേറ്റ മലയാളികള്‍. കുന്നംകുളം, വയനാട്, മലപ്പുറം, തിരുവനന്തപുരം സ്വദേശികളും പരുക്കേറ്റവരിലുണ്ട്. രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ അപകടത്തിനു പിന്നാലെ ഓടിരക്ഷപെട്ടു.

Van of Malayali tourists hit by truck in Kashmir; One dead

MORE IN BREAKING NEWS
SHOW MORE