പിണറായി, എന്തുകൊണ്ട് ഏറ്റുമുട്ടൽ കൊല? വിവാദചിത്രം വീണ്ടും പങ്കുവെച്ച് ബൽറാം

വൈത്തിരി വെടിവയ്പ്പ് സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നു. ആത്മരക്ഷാർത്ഥമാണ് വെടിവയ്പ്പ്  നടന്നത് എന്നാണ് പൊലീസ് വാദിക്കുന്നത്. എന്നാൽ ഈ വാദം പൊളിക്കുന്നതാണ് റിസോര്‍ട്ട് ജീവനക്കാരുടെ വെളിപ്പെടുത്തല്‍. മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ലെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ചർച്ചകൾ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകൾ തേടുകയാണ് സിപിഎം ബുദ്ധിജീവി ലോകമെന്ന് വിടി ബൽറാം എംഎൽഎ വിമർശിക്കുന്നു. കാര്യങ്ങൾ പണ്ടത്തെ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. ഉത്തര കൊറിയൻ ഭരണാധികാരി കിമ്മിനോട് ഉപമിക്കുന്ന ചിത്രം സഹിതമാണ് ബൽറാമിന്റെ പോസ്റ്റ്. എന്തിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ? എന്ന ശീർഷകത്തോടെയാണ്  മൂന്ന് വർഷം മുൻപ് പോസ്റ്റ് ചെയ്ത ചിത്രം വീണ്ടും പങ്കുവയ്ക്കുന്നത്. 2016 നവംബറിൽ ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വ്യാപകമായ വിമര്‍ശനമായിരുന്നു വിടി ബല്‍റാം എംഎല്‍എക്ക് നേരിടേണ്ടി വന്നത്. നിലമ്പൂരില്‍ 2 മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു വിടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്ന് ഉണ്ടായ സൈബർ ആക്രമണം വീണ്ടും ഓർമ്മിപ്പിച്ചാണ് ബൽറാമിന്റെ കുറിപ്പ്. 

കേരളത്തിൽ സമീപകാലത്തൊന്നും കേട്ടുകേൾവി പോലുമില്ലാത്ത ഏറ്റുമുട്ടൽ കൊലപാതകങ്ങൾ പിണറായി വിജയന്റെ സർക്കാർ അധികാരത്തിൽ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോർഫിംഗിന്റെ ധാർമ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടിയെന്നും അദ്ദേഹം പറയുന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം